2011 ഫെബ്രുവരി 25, വെള്ളിയാഴ്‌ച

Translation of English Proverbs in Malayalam...


Empty vessels make the most noise
എംടി വാസുദേവന്‍ നായരുടെ കപ്പലാണ് ഏറ്റവുമധികം ശബ്ദമുണ്ടാക്കുന്നത്...

The sins of the fathers will be visited upon the children
തെറ്റുകാരായ പള്ളീലച്ചന്‍മാര്‍ ഒരിക്കല്‍ സ്വന്തം മക്കളെ കാണാന്‍ വരും...

When poverty comes in the door, love flies out the window
പാവപ്പെട്ടവന്‍ വൈകുന്നേരം വീടിന്‍റെ വാതില്‍ക്കലെത്തുമ്പോള്‍ ഭാര്യയുടെ കാമുകന്‍ ജനലിലൂടെ ഓടി രക്ഷപെടും...

Do unto others as you would others do unto you
താനാരാണെന്നു തനിക്കറിയില്ലെങ്കില്‍ താനെന്നോടു ചോദിക്ക് താനാരാണെന്ന്...

A man is as old as he feels
ഫീലടിക്കുന്നതനുസരിച്ച് പുരുഷന് പ്രായമാവും...

An ounce of discretion is worth a pound of wit
പൗണ്ട് വിറ്റ് ഒരു ഔണ്‍സെങ്കിലും അടിക്കുന്നവന്‍ തുലഞ്ഞുപോകും...

Faint heart never won fair lady
പെയിന്‍റടിച്ചു നടക്കുന്ന പെണ്ണു വണ്ണം വയ്‍ക്കില്ല...

A penny saved is a penny gained
ഒരു പെണ്ണിനെ സേവിക്കുക എന്നു വച്ചാല്‍ അവളെ വളയ്‍ക്കുക എന്നു തന്നെയാണ്...

It’s never too late to mend
നീയൊന്നും മെന്‍റലാവാന്‍ ഇനി വല്യ താമസമില്ല...

It’s no use crying over spilt milk
കരഞ്ഞുകൊണ്ട് കറന്ന പാല്‍ ഉപയോഗശൂന്യമാണ്...

Rome was not built in a day
ഒരു ദിവസം വിചാരിച്ചാലൊന്നും റോമിനിട്ടു പണി കൊടുക്കാനൊക്കത്തില്ല...

Spare the rod and spoil the child
റോഡ് ഒഴിഞ്ഞു കിടക്കുമ്പോള്‍ പിള്ളേരു വഷളായിപ്പോവും...

To err is human, to forgive divine
മനുഷ്യന്‍ എറിയുന്നു, ദൈവം തിരിച്ചെറിയുന്നു..

Absence makes the heart grow fonder
ആബ്സന്‍റാകുന്നവന് ഹൃദയമുണ്ടെങ്കില്‍ വലിയ ഫോണ്ടിലേ എഴുതൂ...

Don’t make a mountain out of a molehill
മോളെ കുന്നിനു മുകളിലിരുത്തിയിട്ട് മല കയറാന്‍ പോകരുത്...

Experience is the best teacher
കൂടുതല്‍ എക്സ്പീരിയന്‍സുള്ളവരാണ് നല്ല അധ്യാപകരാകുന്നത്...

Make hay while the sun shines
വൈക്കോല്‍ കച്ചവടക്കാരുടെ മക്കള്‍ക്കെല്ലാം ഷൈന്‍ എന്ന പേരാണുള്ളത്...

There are two sides to every question
എല്ലാ ചോദ്യവും രണ്ടു സൈഡിലുമുള്ളവരോടും ചോദിക്കണം...

We never miss the water till the well runs dry
മിസ് കുളിച്ചു തോര്‍ത്തുന്നത് കാണാന്‍ കിട്ടുന്ന അവസരം നമ്മള്‍ പാഴാക്കരുത്...

A watched pot never boils
പാത്രത്തില്‍ വാച്ച് ഉണ്ടെങ്കില്‍ വെള്ളം ഒരിക്കലും തിളയ്‍ക്കുകയില്ല...

Worship the ground somebody walks on
യുദ്ധക്കപ്പല്‍ പാര്‍ക്ക് ചെയ്യുന്ന ഗ്രൗണ്ടിലൂടെ ആരോ നടന്നുപോയി...

Two’s company, three’s a crowd
രണ്ടുപേരുടെ കമ്പനിയാണെങ്കില്‍ എപ്പോഴും തിരക്കായിരിക്കും...

A miss is as good as a mile
ഒരു മിസ്സ് മയില്‍പേടയെപ്പോലെ സുന്ദരിയായിരുന്നു...

Be on the safe side
സേഫ് വച്ചിരിക്കുന്നിടത്തേ കിടന്നുറങ്ങാവൂ...

Beauty is in the eye of the beholder
ഷെയര്‍ഹോള്‍ഡര്‍മാരുടെ സൗന്ദര്യം അവരുടെ കണ്ണുകളിലാണ്...

Buy a pig in a poke
പന്നിയെ വാങ്ങുന്നവന്‍റെ കാര്യം പോക്കാണ്...

Children should be seen and not heard
പിള്ളേരെ പറ്റി നമ്മള്‍ കേള്‍ക്കുന്നതൊന്നുമല്ല കാണുന്നത്...

A chicken and egg question
ഒരു മുട്ടയും കോഴിയെ ചോദ്യം ചെയ്യില്ല...

A hungry man is an angry man
ഹംഗറിക്കാര്‍ പൊതുവേ ദേഷ്യക്കാരാണ്...

2011 ഫെബ്രുവരി 17, വ്യാഴാഴ്‌ച

ബയോഡാറ്റ എങ്ങനെ തയ്യാറാക്കാം:-


ഒരു നല്ല കമ്പനിയില്‍ ജോലി ചെയ്യുവാന്‍ അഗ്രഹിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. ജോലി അന്വേഷിക്കുക എന്ന ഭാരിച്ച ജോലിയുടെ ഒന്നാം ഘട്ടം ആരംഭിക്കുന്നത്, ഒരു നല്ല ബയോഡാറ്റ തയ്യറാക്കുന്നതോടെയാണ്. ജോലിയുള്ളവരും ഇടക്കിടെ ബയോഡാറ്റയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുക. കൂടുതല്‍ വിവരങ്ങള്‍ എഴുതി ചേര്‍ക്കുക.

ബയോഡാറ്റ എങ്ങിനെയായിരിക്കണം?

വൈവിദ്യമാര്‍ന്ന ഫോര്‍മേറ്റുകള്‍, വ്യത്യസ്തങ്ങളായ വിവരങ്ങള്‍, എന്തോക്കെ എഴുതണം, എഴുതരുത് എന്നീ നൂലമാലകള്‍ എന്നിവ ഒരോരുത്തരുടെയും ഇഷ്ടം. പക്ഷെ, നമ്മുടെ വ്യക്തിവിവരങ്ങളും, അക്കാഡമിക്ക്, ടെക്നിക്കല്‍ വിവരങ്ങളും, കഴിവതും ആദ്യ പേജില്‍ ഒതുക്കുക. പിന്നിട്, പ്രവര്‍ത്തിപരിചയം, ഇപ്പോഴുള്ള ജോലിമുതല്‍, പിന്നിലേക്ക് എന്ന രീതിയില്‍ (Descending order) എഴുതുക.

ഒരോ ജോലിയുടെയും വിവരണവും, സ്ഥാപനത്തിന്റെ പേരും, ജോലി ചെയ്ത കാലയളവും എഴുതുവാന്‍ ശ്രമിക്കുക.

ചിലരുടെ ബയോഡാറ്റയില്‍ പാസ്‌പോര്‍ട്ട് നമ്പര്‍, മതം മുതലായ ഒരാവശ്യവുമില്ലാത്ത വിവരങ്ങള്‍ ചേര്‍ത്തിരിക്കും, അത് ഒഴിവാക്കുക.

വിവിധഭാഷകള്‍ കൈകാര്യം ചെയ്യുവാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, അത് എഴുതുന്നത്, വളരെ നല്ലതാണ്.

എറ്റവും പ്രധാനപ്പെട്ട മറ്റോരു സം‌ഗതി, ജോലിക്കുള്ള അപേക്ഷയുടെ കൂടെ നിങ്ങള്‍ അയക്കുക കത്താണ്. ചിലര്‍, നിനക്ക് വേണമെങ്കില്‍ എന്നെ എടുത്തോ എന്ന മട്ടില്‍, please find my CV; i am enclosing my bio data എന്നിത്യാധി പൌരുഷമുള്ള വാക്കുകള്‍ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.

ആമുഖ കത്തില്‍, എന്ത് ജോലിക്കാണ് അപേക്ഷിക്കുന്നതെന്നും, നിങ്ങള്‍ക്ക് എത്രവര്‍ഷത്തെ പരിചയമുണ്ടെന്നും, കഴിയുമെങ്കില്‍ ദയവായി ഒരു കൂടിക്കാഴ്ച അനുവദിക്കണമെന്നും എഴുതുക. മാത്രമല്ല, ആര്‍ക്കാണോ അപേക്ഷ അയക്കുന്നത് അയാളുടെ പേരും ജോലിയും കമ്പനിയുടെ പേരും, തിയതിയും, അവസാനം നിങ്ങളുടെ പേരും, അഡ്രസും, ഫോണ്‍ നമ്പരും എഴുതുക.

ഡിജിറ്റല്‍ യുഗത്തില്‍, എറ്റവും നല്ലത്, നിങ്ങളുടെ ബയോഡാറ്റ പിഡി‌എഫ് ഫയലിലോ, അല്ലെങ്കില്‍ വേഡ് ഫയലിലോ തയ്യാറാക്കുന്നതാണ്.

നിങ്ങള്‍ക്ക് ഒരുപരിചയവുമില്ലാത്ത ഒരാളുടെ മുന്നിലേക്കാണ്, ബയോഡാറ്റ അയക്കുന്നതെന്ന ബോധം, ഒരോ ബയോഡാറ്റ തയ്യാറാക്കുമ്പോഴും നിങ്ങള്‍ക്കുണ്ടാവണം.

2011 ഫെബ്രുവരി 16, ബുധനാഴ്‌ച

മുറ്റത്തെ നന്മ മരം...
മനസ്സിനു മറയില്ല...
സ്നേഹത്തിനതിരില്ല....
ഇനി നമ്മള്‍ പിരിയില്ല...
വീ ആര്‍ ഫ്രണ്ട്സ്...

പുസ്തക താളുകളില്‍
അക്ഷര താളുകളില്‍
ഒന്നായി തുറന്നീടും
വീ ആര്‍ ഫ്രണ്ട്സ്...

ദുഖങ്ങളില്‍ കൂടെ നില്‍ക്കാം...
സ്വര്‍ഗങ്ങളെ സ്വന്തമാക്കാം...
ഓ മൈ ഫ്രണ്ട്...
നിന്‍ കണ്ണുകളില്‍ ഞാന്‍ കാണുന്നെന്റെ മുഖം...
ഓ മൈ ഫ്രണ്ട്...
നിന്‍ വാക്കുകളില്‍ ഞാന്‍ കേള്‍ക്കുന്നെന്റെ സ്വരം...
ഓ...ഓ....ഓ.....

സൌഹ്രദങ്ങള്‍ പങ്കു വച്ച്...
ഹൃദയ വാതില്‍ നാം തുറന്നു...
പതിയെ നമ്മള്‍...
തമ്മിലെതോ പുതിയ ഭാവം...
കണ്ടറിഞ്ഞേ...

ഒരു കാണാ നൂലില്‍ ദൈവം കൊര്‍ത്തു നമ്മെ....
എന്നും ഒന്നായി ഒന്നായി ചെര്‍ന്നിരിക്കാന്‍...
ദൂരെ ആകാശ തണലില്‍ തനിച്ചിരിക്കാം...
ദുഖങ്ങളില്‍ കൂടെ നില്‍ക്കാം...
സ്വര്‍ഗ്ഗങ്ങളെ സ്വന്തമാക്കാന്‍...
ഓ മൈ ഫ്രണ്ട്....
നിന്‍ കണ്ണുകളില്‍ ഞാന്‍ കാണുന്നെന്റെ മുഖം...
ഓ മൈ ഫ്രണ്ട്...
നിന്‍ വാക്കുകളില്‍ ഞാന്‍ കേള്‍ക്കുന്നെന്റെ സ്വരം...
ഓ...ഓ....ഓ....
.
.
.
.
.

എന്‍റെ എല്ലാ നല്ല കൂട്ടുകാരോടും...

വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്...
എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍...
വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടി വന്നവര്‍...
ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്‍ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്‍...
പിന്നെയും വന്നു പുതിയ കൂട്ടുകാര്‍...
തിരക്കിനിടയില്‍ സംസാരിക്കാന്‍ കഴിയാതെയും,
വിളിക്കാന്‍ ശ്രമിക്കാതെയും അകന്നുപോയവര്‍...
ഇലകള്‍ പൊഴിയും പോലെ...
ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ.......
കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ
സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു...
നിങ്ങളുടെ സ്വന്തം...
ശ്രീരാഗ് എസ്

2011 ഫെബ്രുവരി 14, തിങ്കളാഴ്‌ച

നീയെവിടെ...

ഋതുഭേദങ്ങൾക്കിടയിലെന്നൊ
കാലം വരച്ചിട്ട നിറകൂട്ടുകളിൽ
മാനം നോക്കി നടന്ന ഞാൻ
നിന്നെ കണ്ടതെന്നായിരുന്നു...

ശിശിരത്തിന്റെ തണുപ്പും
വസന്തം വിരിയിച്ച പൂക്കളും
ഗ്രീശ്മോഷ്ണവും ഒരുമിച്ചാവാഹിച്ച
ആ കണ്ണുകൾ ,ആ വശ്യത
എന്നായിരുന്നു ഞാൻ കണ്ടത്...

ആ ചുണ്ടിനൊന്നു മുത്താതെ
മാറിലൊന്നു നോക്കാതെ
വിരലൊന്നനക്കാതെ എന്നെ
ഇരുത്തിയ ആ കണ്ണുകളെവിടെ...

മൂടൽ മഞു പോലെ വന്ന്,
മുന്നിൽ വിശ്വ സൌന്ദര്യമായി
ഒടുവിൽ ഒരു ചെറു വെയിലിൽ
മഞുപോലുരുകി എവിടെയാണു
നീ നിലം പതിച്ച് നഷ്ടമായത്..

മഞു പെയ്യുന്ന ഈ രാത്രിയിൽ
എനിയ്ക്കിനിയും സമയമില്ല
എന്നെത്തെയും പോലെ ഞാനിന്നും
മൂകമായ് തിരിച്ച് പോകട്ടേ...

പാതി കത്തിയ കരിഞ പന്തം
അറിയാതെ , തട്ടി വീഴാതെ
എള്ളിൻ പൂവും നവ ധാന്യങ്ങളും
മുളച്ച ഈ മണൽ കൂനയിളക്കാതെ
മെല്ലെയീ തെങ്ങിൻ പൂക്കല ഇളക്കിയ
കഴിയിലൂടെ തന്നെ എനിയ്ക്ക്
താഴൊട്ടൂർന്നിറങ്ങണം, അവിടെ
നിന്നെ കാത്തിരിക്കാൻ എനിക്കെന്റെ
തണുത്ത് മരവിച്ച ശരീരവും, കൂട്ടിനായി
നിന്റെ പ്രകാശം പരത്തിയ കണ്ണീലേക്ക്
നോക്കി ഇരുട്ടിലായ എന്റെ കണ്ണൂകളും
അടഞിരിപ്പുണ്ട്... നിന്നെയും കാത്ത്...
© മുരളീധരന്‍ സാര്‍...

2011 ഫെബ്രുവരി 1, ചൊവ്വാഴ്ച

കാമുകര്‍ അറിയേണ്ടത്:-
 
പ്രണയത്തെ അതിന്‍റെ മുഴുവന്‍ സൌന്ദര്യത്തോടെയും നിലനിര്‍ത്താന്‍  കാമുകന്‍‌മാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍...

ചെയ്യേണ്ടത്
...
1. ഉപദേശങ്ങള്‍ നല്‍കാന്‍ ശ്രമിക്കാത്ത നല്ല ഒരു ശ്രോതാ‍വാവുക.
2. പ്രണയിനിയെ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.
3. തുല്യനിലയില്‍ കാമുകിയെ കാണുക.
4. വൈകാരികമായ നിമിഷങ്ങളില്‍ ഒപ്പം നിന്ന് പിന്തുണയ്ക്കുക. ഉപദേശങ്ങളല്ല മനസിലാക്കപ്പെടാനാണ് അവളാഗ്രഹിക്കുക.
5. അവള്‍ നിങ്ങളുടെ പ്രണയത്തെ അംഗീകരിച്ചാലും പ്രണയസല്ലാപങ്ങള്‍ തുടരുക.
6. ചെറിയ കാര്യങ്ങള്‍ക്കും പ്രധാന്യം നല്‍കുക, ഇടയ്ക്ക് പ്രണയിനിയെ വിളിച്ച് മധുരതരമായ വാക്കുകളാല്‍ സ്നേഹം പങ്കുവെയ്ക്കുക.
7. കാമുകിക്ക് നല്‍കിയ വാക്കുകള്‍ പാലിക്കുക.
8. അവളുടെ സ്വപ്നങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും പ്രജോനമേകുക.
9. അവളുടെ ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പെരുമാറുക.
10. പ്രണയനിയെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ നിങ്ങളുടെ ഭാഗത്തു നിന്നുണ്ടായാല്‍ ക്ഷമ പറയുക...

അരുതാത്തത്
...

1.
പ്രണയിനിയുടെ രൂപത്തെ വിമര്‍ശിക്കുക.
2. 
പിറന്നാള്‍ പോലുള്ള പ്രത്യേക ദിവസങ്ങള്‍ മറക്കുക.
3. മനസ്സ് അസ്വസ്ഥമാണെങ്കിലും അവളെ ശ്രദ്ധിക്കുന്നതായി വരുത്തുക.
4. കാര്യങ്ങള്‍ ക്ഷമയോടെ മനസിലാക്കാതെ പരുഷമായി സംസാരിക്കുക.
5. 
ദേഷ്യത്തോടെ അവളെ പ്രണയകേളികളിലേക്ക് നയിക്കുക.
6. പിതാവിനു സമാനമായ രീതിയില്‍ ആജ്ഞാസ്വരത്തില്‍ സംസാരിക്കുക.
7. കാമുകി പറഞ്ഞ ഓരോ വാക്കിന്‍റേയും അര്‍ത്ഥം കണ്ടെത്തി കുറ്റപ്പെടുത്താന്‍ ശ്രമിക്കുക.
8. സ്നേഹത്തിനും വിശ്വാസത്തിനും ഉപരിയായി അസൂയ മനസില്‍ വളരുക.
9. പ്രണയിനിയുടെ സ്വകാര്യതയില്‍ കടന്നുകയറാന്‍ ശ്രമിക്കുക.
10.
അവള്‍ മനസിലാക്കപ്പെടാന്‍ ആഗ്രഹിക്കുമ്പോള്‍ ഉപദേശങ്ങള്‍ക്കൊണ്ട് മൂടാന്‍ ശ്രമിക്കുക.
 
സ്ത്രീയുടേയും പുരുഷന്‍റേയും സംഭാഷണ ശൈലികള്‍, ആവശ്യങ്ങള്‍, ആഗ്രഹങ്ങള്‍ എല്ലാം വ്യത്യസ്തമായിരിക്കും. ഈ വ്യത്യസ്തതകള്‍ ബന്ധങ്ങളിലും പ്രകടമായിരിക്കും. അതിനാല്‍ ഇത് മനസിലാക്കി പെരുമാറാന്‍ കഴിഞ്ഞാല്‍ നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിജയിക്കാനാവും...
© nithin...