2012 മേയ് 20, ഞായറാഴ്‌ച

സിനിമയില്‍ പലപ്പോഴായി ഉപയോഗിച്ച് പിന്നീട് നമ്മുടെ നിത്യ ജീവിതത്തിന്‍റെ ഭാഗം ആയി തീര്‍ന്ന ചില പ്രയോഗങ്ങള്‍:::

1. പവനായി ശവമായി
2. തോമസൂട്ടി വിട്ടോടാ.....
3. ഇപ്പ ശര്യാക്കിത്തരാ... മെയ്ദീനേ, ആ ചെറ്യേ സ്ക്രൂഡൈവർ
4. കാവിലെ പാട്ട് മത്സരത്തിനു കാണാം
5. "അല്ല... ചെലപ്പ ബിരിയാണി കൊടുത്താലോ.."
6. കലങ്ങിയിലാ.....
7. പോളണ്ടിനെ കുറിച്ചു ഒരക്ഷരം പറയരുത്
8. കമ്പിളി പുതപ്പ്... കമ്പിളി പുതപ്പ്... കേ
ള്‍ക്കുന്നില്ലാ... കേള്‍ക്കുന്നില്ലാ...
9. കാണാന്‍ ഒരു ലൂക്കിലെന്നെ ഉള്ളു... ഭയങ്കര ബുദ്ധിയാ
10. നന്ദി മാത്രം ഉള്ളല്ലേ...
11. ചോദിച്ചു ചോദിച്ചു പോകാം...
12. സാതെക് സാതെക്... കീമോതി അല്‍ബാനി
13. ലവന്‍ പുലിയാണ് കേട്ട
14. നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നഞ്ഞേ?
15. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ
16. ഇത് എന്നെ ഉദ്ദേശിച്ചാണ്... എന്നെ തന്നെ ഉദേശിച്ചു... എന്നെ മാത്രം ഉദ്ദേശിച്ചാണ്...
17. അശോകന് ക്ഷീണം ആവാം
18. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം
19. നമുക്കൊരു നാരങ്ങ വെള്ളം കാച്ചിയാലോ
20. നീ ചാറി മുക്കി നക്കിയാ മതി
21. മൊതലാളീ ചങ്ക ചക ചാകാ.
22. ദേ തോറ്റു തുന്നം പാടി വരുന്നു നിന്‍റെ മോന്‍
23. പിള്ളേച്ചോ! പിള്ളേര് കണി കാണിച്ചെന്നു കേട്ടു!
24. കൊച്ചിയെത്തി..
25. അടിച്ചു മോളെ.. ( കിലുക്കം)

2011 ജൂലൈ 9, ശനിയാഴ്‌ച

അഞ്ചു കാര്യങ്ങള്‍ ഫേസ്‌ബുക്കില്‍ വെളിപ്പെടുത്തരുത്???

ലോകത്തില്‍ ഏറ്റവുമധികം അംഗങ്ങളുള്ള ഇന്റര്‍നെറ്റ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റാണ്‌ ഫേസ്‌ബുക്ക്‌. സൗഹൃദങ്ങള്‍ തേടുകയും വിവരങ്ങളും ചിത്രങ്ങളും വീഡിയോയും ഷെയര്‍ ചെയ്യുകയും ചെയ്‌തുകൊണ്ട്‌ മണിക്കൂറുകളോളം ഫേസ്‌ബുക്കില്‍ ചെലവഴിക്കുന്നവരുണ്ട്‌. നാള്‍ക്കുനാള്‍ ഫേസ്‌ബുക്കിന്‍റെ സ്വാധീനം വര്‍ദ്ധിച്ചുവരികയാണ്‌. പക്ഷെ ഫേസ്‌ബുക്കില്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ പാടില്ല. പ്രത്യേകിച്ചും താഴെ കൊടുത്തിരിക്കുന്ന അഞ്ചുകാര്യങ്ങള്‍:::

1. വ്യക്‌തിപരമായ ചിത്രങ്ങളും വീഡിയോയും...

നമ്മള്‍ ഫേസ്‌ബുക്കില്‍ ഇപ്പോള്‍ പോസ്‌റ്റ്‌ ചെയ്യുന്ന ചില ചിത്രങ്ങളും വീഡിയോയും വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഏതെങ്കിലും തരത്തില്‍ വിനയായി മാറിയേക്കാം. ഒരുതവണ ഫേസ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്യുന്നത്‌ പൂര്‍ണമായും ഡിലീറ്റ്‌ ചെയ്യാനാകില്ലയെന്ന കാര്യം മനസിലാക്കുക. അതുകൊണ്ടുതന്നെ, വ്യക്‌തിപരവും കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടേതുമായ- പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍, വീഡിയോ എന്നിവ ഫേസ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്യുന്നത്‌ ഒഴിവാക്കുക.

2. ഫോണ്‍ നമ്പര്‍, അഡ്രസ്‌...

ഇന്റര്‍നെറ്റ്‌ സുഹൃത്തുക്കളുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കാന്‍ ഫോണ്‍ നമ്പര്‍, അഡ്രസ്‌ തുടങ്ങിയ വ്യക്‌തിപരമായ വിവരങ്ങള്‍ ഫേസ്‌ബുക്കില്‍ ഇടുന്നവരുണ്ട്‌. എന്നാല്‍ ഇത്‌ പലപ്പോഴും വിപരീതഫലമുണ്ടാക്കിയേക്കാം. ചില ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്‌ ഏജന്‍സികള്‍ ഇത്തരം ഫോണ്‍നമ്പരുകള്‍ക്കായി കാത്തിരിക്കുകയാണ്‌. ഭാവിയില്‍ ഇവരുടെ ശല്യം ഒരു പൊല്ലാപ്പായി മാറും.

3. അനാവശ്യ പോസ്‌റ്റുകള്‍ വേണ്ട...

ഫേസ്‌ബുക്കില്‍ കൂടുതല്‍ സമയം ചെലവിടുന്ന ചിലര്‍ അനാവശ്യ പോസ്‌റ്റുകള്‍ നടത്താറുണ്ട്‌. ഓര്‍ക്കുക, ഇത്‌ മറ്റുള്ളവര്‍ക്ക്‌ ബുദ്ധിമുട്ടായി മാറിയേക്കാം. ഇത്തരത്തില്‍ പോസ്‌റ്റ്‌ ചെയ്യുന്നവര്‍ക്കെതിരെ പരാതിപ്പെട്ടാല്‍ അക്കൗണ്ട്‌ നിരോധിക്കപ്പെടാന്‍ സാധ്യതയുണ്ട്‌.

4. ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍...

ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍, എടിഎം പിന്‍നമ്പര്‍, ക്രഡിറ്റ്‌-ഡബിറ്റ്‌ കാര്‍ഡ്‌ വിശദാശങ്ങള്‍ ഒരുകാരണവശാല്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്യരുത്‌. ഇത്തരം വിവരങ്ങള്‍ എത്ര അടുപ്പമുള്ളവര്‍ ആവശ്യപ്പെട്ടാലും ഫേസ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്യരുത്‌. ഇങ്ങനെ ചെയ്‌താല്‍ ഭാവിയില്‍ നിങ്ങള്‍ വഞ്ചിക്കപ്പെട്ടേക്കാം.

5. നിങ്ങള്‍ ചെയ്യുന്നത്‌ ഫേസ്‌ബുക്കില്‍ പറയണ്ട...

ചിലര്‍ എന്തു ചെയ്‌താലും ഫേസ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്യാറുണ്ട്‌. ഞാന്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നു, ഞാന്‍ ഉറങ്ങാന്‍ പോകുന്നു, ഞാന്‍ ബാറില്‍ പോകുന്നു... ഇങ്ങനെ എന്തു ചെയ്‌താലും ഫേസ്‌ബുക്കില്‍ വെളിപ്പെടുത്തുന്നവരുണ്ട്‌. ഇത്‌ നല്ലതല്ല. ഇതിലൂടെ അപമാനിക്കപ്പെടാന്‍ ഇടയാക്കുന്ന സാഹചര്യം നിങ്ങള്‍ സ്വയം സൃഷ്‌ടിക്കുകയാണ്‌.

2011 മാർച്ച് 25, വെള്ളിയാഴ്‌ച

BEFORE PURCHASING A LAPTOP...
ലാപ്‌ടോപ് വാങ്ങും മുമ്പ്‌...


അതിവേഗം വളരുന്ന ടെക്‌നോളജിയ്ക്കിടയില്‍ ഒരു നെറ്റ്ബുക്കോ ലാപ്‌ടോപോ തെരഞ്ഞെടുക്കുക ഏറെ ബുദ്ധിമുട്ടാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഓരോ ബ്രാന്‍ഡും ഓരോ പ്രത്യേക സൗകര്യങ്ങള്‍ അവതരിപ്പിക്കുന്നതും ഇപ്പോള്‍ സാധാരണം. വിലയ്‌ക്കൊത്ത മൂല്യം തേടുന്ന ഉപഭോക്താവ് ഏത് തെരഞ്ഞെടുക്കണമെന്ന ആശങ്കയിലുമാകും.
നിങ്ങള്‍ ആദ്യമായി ഒരു നോട്ട്ബുക്ക് വാങ്ങാനൊരുങ്ങുകയാണോ അതോ ഔട്ട്‌ഡേറ്റഡായ നോട്ട്ബുക്ക് മാറ്റി മറ്റൊരു മികച്ച ഉത്പന്നം തേടുകയോ? ധാരാളം നോട്ട്ബുക്കുള്‍ക്കിടയില്‍ നിന്ന് നിങ്ങളുടെ ആവശ്യത്തിനിണങ്ങുന്ന നോട്ട്ബുക്ക് തെരഞ്ഞെടുക്കാന്‍ ശ്രമിക്കൂ. അതിനായി ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍:::

വില:
ഉത്പന്നങ്ങള്‍ വാങ്ങാന്‍ പദ്ധതിയിടുമ്പോള്‍ ആദ്യം ഉണ്ടാകേണ്ട ഘടകം പണമാണ്. ഏതെങ്കിലും വിലക്ക് ഉത്പന്നം വാങ്ങുകയാകരുത് ലക്ഷ്യം. വിലക്കൊത്ത മൂല്യം തരുന്ന ഉത്പന്നം മാത്രം വാങ്ങുക. സ്‌ക്രീന്‍ സൈസ്, സവിശേഷതകള്‍ എന്നിവ അടിസ്ഥാനമാക്കി 18,000 മുതല്‍ ഏതാണ്ട് ഒന്നരലക്ഷത്തിലേറെ വിലവരുന്ന നെറ്റ്ബുക്ക്/നോട്ട്ബുക്ക്/ലാപ്‌ടോപുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്.

പ്രോസസര്‍:
ഇന്ന് വിവിധ നോട്ട്ബുക്കുകളിലായി പ്രോസസറുകളെ ഒരു ശ്രേണി തന്നെയുണ്ട്. പ്രോസസറുകളില്‍ ഏറ്റവും നല്ല ബ്രാന്‍ഡായി ഉയര്‍ന്നു നില്‍ക്കുന്നത് ഇന്റല്‍ ആണ്. അതില്‍ പലതും പല ശേഷികളിലുള്ളവയും. വെബ് സര്‍ഫിങ് പോലുള്ള അടിസ്ഥാന ഗാര്‍ഹിക ഉപയോഗങ്ങള്‍ക്ക് മാത്രമായുള്ള നോട്ട്ബുക്കാണാവശ്യമെങ്കില്‍ ഇന്റല്‍ ആറ്റം പ്രോസസര്‍ മതിയാകും. ആവശ്യങ്ങള്‍ കുറച്ചുകൂടി ഉയര്‍ന്നതാണെങ്കില്‍ ഇന്റല്‍ പെന്റിയം ഡ്യുവല്‍ കോര്‍ പ്രോസസറുള്ള നോട്ട്ബുക്ക് അഥവാ ലാപ്‌ടോപ് തെരഞ്ഞെടുക്കാം. ഇനി വിവിധ പ്രോഗ്രാമുകളും ഗെയിമുകളും പ്രവര്‍ത്തിപ്പിക്കേണ്ടവര്‍ക്ക് ഏറ്റവും ഇണങ്ങുന്നത് ഇന്റല്‍ കോര്‍ ഐ3/ഐ5 പ്രോസസറുകളാകും. മാക്‌സിമം പെര്‍ഫോമന്‍സാണ് ഒരു ലാപ്‌ടോപിലൂടെ ഉപഭോക്താവ് പ്രതീക്ഷിക്കുന്നതെങ്കില്‍ അവിടെ ഇന്റല്‍ കോര്‍ ഐ7നാണ് അനുയോജ്യം.

മെമ്മറി:
ലാപ്‌ടോപിനായും കമ്പ്യൂട്ടറിനായാലും മറ്റെന്ത് ടെക് ഉത്പന്നങ്ങള്‍ക്കായും ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകം അതിന്റെ മെമ്മറിയാണ്. എത്ര മെമ്മറിയാണ് (റാം) വാങ്ങാനുദ്ദേശിക്കുന്ന ലാപ്‌ടോപിലെന്ന് പരിശോധിക്കുക. അതിന്റെ ഗ്രാഫിക് ശേഷിയും ശ്രദ്ധിക്കണം. ചെറിയതോതില്‍ സിസ്റ്റം ഉപയോഗിക്കുകയും വളരെ കുറഞ്ഞ ആപ്ലിക്കേഷനുകളും സോഫ്റ്റ്‌വെയറുകളും മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുള്ളൂ എങ്കില്‍ 2 ജിബി റാം മതിയാകും. എന്നാല്‍ ഇപ്പോള്‍ മിക്ക നോട്ട്ബുക്കുകളും കുറഞ്ഞത് 3 ജിബി റാമിലാണ് എത്തുന്നത്. 3ഡി മാക്‌സ്, പ്ലേഗ്രാഫിക് പോലുള്ള ഗെയിമുകള്‍ ഇഷ്ടപ്പെടുന്നവര്‍ 4ജി റാം ഉള്ള നോട്ട്ബുക്ക്/ലാപ്‌ടോപിനെ ആശ്രയിക്കുന്നതാണ് നല്ലത്.

ഗ്രാഫിക്‌സ്:
ലാപ്‌ടോപിന്റെ പെര്‍ഫോമന്‍സിന് ഗ്രാഫിക്‌സിനും പ്രധാന സ്ഥാനമുണ്ട്. ഗ്രാഫിക് പ്രോസസിങ് യൂണിറ്റെന്നാല്‍ നോട്ട്ബുക്കിന്റെ പെര്‍ഫോമന്‍സ് നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന ഘടകമാണ്. ഇമേജ് എഡിറ്റിങ്, ഗെയിമിങ് എന്നിവയൊന്നും ഉപയോഗിക്കില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇന്റല്‍ ഓണ്‍ ബോര്‍ഡ് ഗ്രാഫിക്‌സ് മതിയാകും.

ഹാര്‍ഡ് ഡിസ്‌ക്:
മികച്ച ഹാര്‍ഡ് ഡിസ്‌കാണുള്ളതെങ്കില്‍ അത് സിസ്റ്റത്തിന്റെ ദീര്‍ഘായുസ്സിന് കാരണമാകും. 160 ജിബി ഡ്രൈവ് കപ്പാസിറ്റിയോട് കൂടിയാണ് ഇപ്പോള്‍ മിക്ക ബേസിക് ലാപ്‌ടോപുകളും എത്തുന്നത്. സാധാരണ ആവശ്യങ്ങള്‍ക്ക് ഈ കപ്പാസിറ്റി ധാരാളമാണുതാനും. സിസ്റ്റത്തില്‍ കൂടുതല്‍ സ്‌പേസ് നിങ്ങള്‍ തേടുന്നുണ്ടെങ്കില്‍ കുറഞ്ഞത് 320 ജിബി ഡ്രൈവ് സ്റ്റോറേജുള്ള സിസ്റ്റം നോക്കുന്നതാണ് നല്ലത്. ഇതിലുപരി പെര്‍ഫോമന്‍സാണ് ഇവിടെയും നോക്കുന്നതെങ്കില്‍ പുതിയ പ്രവണതയായ സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളുള്ള സിസ്റ്റങ്ങളെ ആശ്രയിക്കാം. സാധാരണ ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവുകളില്‍ നിന്ന് എസ്എസ്ഡിയ്ക്ക് വ്യത്യാസമുണ്ട്. മൂവ് ചെയ്യാവുന്ന റീഡ്/റൈറ്റ് ഹെഡാണ് എച്ച്ഡിഡിയ്ക്കുള്ളതെങ്കില്‍ സോളിഡ് സ്റ്റേറ്റിലുള്ള (ഖരാവസ്ഥ) മെമ്മറിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. അതായത് ചലിക്കുന്ന ഭാഗങ്ങള്‍ ഈ ഡ്രൈവിലുണ്ടാവില്ല.

സ്‌ക്രീന്‍:
മികച്ച കാഴ്ചാനുഭവം സൃഷ്ടിക്കുന്നതിനാണ് സ്‌ക്രീന്‍. നിങ്ങളുടെ ജോലിയുടെ സ്വഭാവവും ജോലി ചെയ്യുന്ന സ്ഥലത്തിന്റെ ചുറ്റുപാടും അനുസരിച്ച് ഇണങ്ങുന്ന സ്‌ക്രീന്‍ വലുപ്പങ്ങള്‍ വേണം തെരഞ്ഞെടുക്കാന്‍. നെറ്റ്ബുക്ക്/ലാപ്‌ടോപുകളെ സംബന്ധിച്ച് 14 മുതല്‍ 17 വരെ ഇഞ്ച് സ്‌ക്രീന്‍ വലുപ്പമാണ് ഏറ്റവും മികച്ചത്. എന്നാല്‍ ഒരു ചെറിയ ചുറ്റുപാടിലാണ് ലാപ്‌ടോപ്/നെറ്റ്ബുക്ക് ഉപയോഗിക്കേണ്ടി വരികയെങ്കില്‍ 10 ഇഞ്ച് പോലുള്ള അല്പം ചെറിയ സ്‌ക്രീന്‍ സൈസ് തെരഞ്ഞെടുക്കുക.

പോര്‍ട്ടബിലിറ്റി:
കൊണ്ടുനടക്കാന്‍ അനുയോജ്യമായ സിസ്റ്റങ്ങളാണ് ലാപ്‌ടോപുകള്‍. കൂടുതലും യാത്രചെയ്യുന്നവരാണ് സാധാരണ ഇത്തരം മൂവിങ് കമ്പ്യൂട്ടറുകള്‍ തെരഞ്ഞെടുക്കുന്നത്. വിവിധ ഭാരത്തിലുള്ള ലാപ്‌ടോപുകള്‍ വിപണിയിലുണ്ട്. യാത്രയ്ക്ക് തടസ്സമാവാത്ത അല്പം കനംകുറഞ്ഞ ഉത്പന്നങ്ങളാണ് എപ്പോഴും തെരഞ്ഞെടുക്കേണ്ടത്. ഇനി വീട്ടിലുപയോഗിക്കാനാണ് ലാപ്‌ടോപിന്റെ ആവശ്യമെങ്കില്‍ ഭാരത്തെ ഒരു പ്രധാനഘടകമായി കാണണമെന്നില്ല. ഭാരക്കൂടുതലുള്ള ലാപ്‌ടോപുകള്‍ക്ക് സ്‌ക്രീന്‍ വലുപ്പവും മള്‍ട്ടിമീഡിയ സൗകര്യങ്ങളും സാധാരണ കൂടുതലായിരിക്കും. എന്നാല്‍ കുറഞ്ഞ ബാറ്ററി ദൈര്‍ഘ്യമാണ് ഇവയുടെ പോരായ്മ.

മള്‍ട്ടിമീഡിയ:
ആദ്യമെല്ലാം ലാപ്‌ടോപ് എന്നാല്‍ ബിസിനസ് ക്ലാസ് എക്‌സിക്യൂട്ടീവുകള്‍ക്ക് മാത്രം പറഞ്ഞ കാര്യമായിരുന്നു. ഇപ്പോള്‍ മള്‍ട്ടിമീഡിയ പോലുള്ള വിനോദത്തെ മുന്നില്‍ കണ്ടുകൊണ്ടും ലാപ്‌ടോപ് പുറത്തിറങ്ങുന്നുണ്ട്. ഗ്ലെയറടിക്കാത്ത വൈഡ് സ്‌ക്രീന്‍ ഡിസ്‌പ്ലെ, ഇന്‍ബില്‍റ്റ് ടിവി ട്യൂണര്‍ കാര്‍ഡ്, മെമ്മറി കാര്‍ഡ് റീഡര്‍, വെബ് കാമറ, ബ്ലൂറേ റീഡര്‍, ബില്‍റ്റ് ഇന്‍ മൈക് എന്നീ സൗകര്യങ്ങളുള്ള ലാപ്‌ടോപുകള്‍ വിപണിയില്‍ സുലഭമാണ്. പവര്‍ സിനിമ, ഓഡിയോ ഡിജെ, പവര്‍ ഡിവിഡി പോലുള്ള സോഫ്റ്റ്‌വെയറുകള്‍ ഉള്‍പ്പെടുന്ന ലാപ്‌ടോപുകള്‍ മികച്ച മള്‍ട്ടിമീഡിയ അനുഭവമാണ് നല്‍കുക.

സുരക്ഷ:
ഡെസ്‌ക്‌ടോപായാലും ലാപ്‌ടോപായാലും മറ്റെന്ത് ടെക് അധിഷ്ഠിത ഉത്പന്നമായാലും പ്രധാനമായും ശ്രദ്ധിക്കേണ്ട വശമാണ് സുരക്ഷ. സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഇപ്പോള്‍ പലകമ്പനികളും ഫിങ്കര്‍പ്രിന്റ് റീഡര്‍ ഇന്റഗ്രേറ്റ് ചെയ്യുന്നുണ്ട്. ഫേസ്‌റെക്കഗ്നിഷനും ഇപ്പോള്‍ മിക്ക ലാപ്‌ടോപ് മോഡലുകളിലും എത്തുന്നുണ്ട്. വൈറസ് പോലുള്ള അപകടങ്ങളെ ചെറുക്കാന്‍ ആന്റി വൈറസ്, ആന്റി സ്‌പൈവെയര്‍ സോഫ്റ്റ്‌വെയറുകളും സിസ്റ്റങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്തുവരുന്നുണ്ട്. ലാപ്‌ടോപ് തറയില്‍ വീണാല്‍ അതിന്റെ ആഘാതത്തില്‍ ഹാര്‍ഡ് ഡ്രൈവുകള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ ഷോക്ക് മൗണ്ടണ്ട് ഹാര്‍ഡ് ഡ്രൈവുകളുള്ള സിസ്റ്റങ്ങളും വില്പനക്കെത്തിയിട്ടുണ്ട്.


കണക്റ്റിവിറ്റിയും പോര്‍ട്ടും:
ഡാറ്റാ ട്രാന്‍സ്ഫറിങിനും ഇന്റര്‍നെറ്റ് ആക്‌സസിനും ഇന്‍ഫ്രാറെഡ്, ബ്ലൂടൂത്ത്, വൈഫൈ പോലുള്ള വയര്‍ലസ് കണക്റ്റിവിറ്റികളാണ് ഇപ്പോഴത്തെ ലാപ്‌ടോപുകളില്‍ സാധാരണ ഉണ്ടാകുക. കുറഞ്ഞത് രണ്ട് യുഎസ്ബി പോര്‍ട്ടുകളെങ്കിലും ഉള്ള ലാപ്‌ടോപുകള്‍ വേണം വാങ്ങാന്‍. ഡാറ്റാ ട്രാന്‍സ്ഫറിനായി ഉപയോഗിക്കുന്ന സ്റ്റാന്റേഡ് പോര്‍ട്ടാണ് യുഎസ്ബി. അതോടൊപ്പം ചാര്‍ജ്ജിങിനും ഈ പോര്‍ട്ട് ഉപയോഗിക്കാം. ഓഡിയോ ഇന്‍/ഔട്ട് ജാക്ക്‌സ്, എതര്‍നെറ്റ് പോര്‍ട്ട്, ഡിസ്‌പ്ലെ ഔട്ട് പോര്‍ട്ട് എന്നീ പോര്‍ട്ടുകളും ഉള്‍പ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.

ബ്രാന്‍ഡ്:
വിവിധ ബ്രാന്‍ഡുകളാണ് ഇന്ന് വിപണിയിലുള്ളത്. നീണ്ടകാലത്തെ പാരമ്പര്യമുള്ള കമ്പനികള്‍ മുതല്‍ അടുത്തിടെ പുറത്തുവന്നവര്‍ വരെ ഇതിലുണ്ട്. ഡെല്‍, ലെനോവോ, എച്ച്പി, കോംപാക്, ഏസര്‍, അസുസ്, എംഎസ്‌ഐ, തോഷിബ എന്നീ പ്രമുഖ കമ്പനികളാണ് വിപണിയില്‍ മുന്നില്‍. മിക്കവരുടേയും അടിസ്ഥാന വാഗ്ദാനങ്ങള്‍ ഏകദേശം ഒന്നു തന്നെയുമാണ്.

ബാറ്ററി ദൈര്‍ഘ്യം, ഉപയോഗക്ഷമത എന്നീ രണ്ട് ഘടകങ്ങളെ അടിസ്ഥാനമാക്കി ലാപ്‌ടോപുകളെ കണ്ടെത്തുക, അതിന് ശേഷം അവയുടെ ബ്രാന്‍ഡ് വിശ്വാസ്യത കൂടി ഉറപ്പുവരുത്തുക. ഒരു മികച്ച ഉത്പന്നം തന്നെയാകും നിങ്ങളുടെ കയ്യിലെത്തുക...

2011 മാർച്ച് 21, തിങ്കളാഴ്‌ച

SKOOL LYF



Dear Friends...
again march comes & 10th SSLC examzzz...
jst think abt dis tym few years bak; wen we wer studying a lot & also wer worried of going alone after d xam...
nw we al r in different places & got new frnds... evn our attitude changed a lot... those silly thoughts & tensions r no more...
many hav realised dat dey hav chosen d wrong career... many r strugling hard 2 get a job... many haven't stil got out f d pain f deir broken love...
lyf changed a lot... can't enjoy even d snowy mornings & evening breeze... sincerity has been replaced by competition...
THIS UPDATE IS JUST 2 REMIND U ABT DAT SKOOL LYF...
IT WAS NOTHING BUT HEAVEN...

2011 മാർച്ച് 10, വ്യാഴാഴ്‌ച

അറിഞ്ഞിരിക്കേണ്ട -മെയില്‍ മര്യാദകള്‍:-



ഇ-മെയില്‍ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഒരു ഇ-മെയില്‍ വിലാസമെങ്കിലും ഇല്ലാത്തവര്‍ നമ്മുടെയിടയില്‍ ചുരുങ്ങും. ആവശ്യം വ്യക്തിപരമോ ഔദ്യോഗികമോ വിദ്യാഭ്യാസപരമോ തൊഴില്‍പരമോ ആകട്ടെ; അംഗീകൃത ആശയവിനിമയോപാധി എന്ന നിലയില്‍ ഇ-മെയില്‍ പരക്കെ സ്വീകരിക്കപ്പെട്ടുകഴിഞ്ഞു.


എന്നാല്‍ ഇ-മെയില്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ആര്‍ക്കും അറിയില്ല എന്നതാണ് പ്രധാന കാര്യം. നമ്മള്‍ എന്തെഴുതുന്നു എന്നതിനേക്കാള്‍ എങ്ങനെ എഴുതുന്നു എന്നതിന് ഇ-മെയില്‍ സംബന്ധിച്ചാകുമ്പോള്‍ ഏറെ പ്രധാനമാണ്. പ്രത്യേകിച്ചും ഇ-മെയില്‍ വഴി നാം ബന്ധപ്പെടുന്നവരില്‍ പലരും അപരിചിതരാണെന്നിരിക്കെ. അത്തരത്തിലുള്ള ‘ഇ-മെയില്‍ മര്യാദകള്‍’ എന്തെല്ലാമാണെന്ന് നോക്കാം.


ഫോണ്ട്
വിവിധ തരത്തിലുള്ള ഫോണ്ടുകള്‍ ഉപയോഗിച്ച് ഇ-മെയില്‍ സന്ദേശം ഡിസൈന്‍ ചെയ്യാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ടെങ്കില്‍ ശ്രദ്ധിക്കുക. എല്ലാ സന്ദേശങ്ങള്‍ക്കും ഇങ്ങനെ ചെയ്യാന്‍ പാടില്ല. നിങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചായിരിക്കും നിങ്ങള്‍ ഫോണ്ടുകള്‍ ഉപയോഗിക്കുന്നത്. പക്ഷെ അത് മറ്റൊരാള്‍ക്ക് രസിച്ചെന്നുവരില്ല. കടലാസുകളില്‍ അച്ചടിക്കുന്ന അക്ഷരങ്ങളും സ്‌ക്രീനില്‍ കാണുന്ന അക്ഷരങ്ങളും തമ്മില്‍ കാതലായ വ്യത്യാസമുണ്ട്. ഫോണ്ടിന്റെ സാങ്കേതികതയില്‍ പറയുകയാണെങ്കില്‍ സാന്‍സ് സെരീഫ് ഫോണ്ടുകളാണ് സ്‌ക്രീനില്‍ അനുയോജ്യം. സെരീഫ് ഫോണ്ടുകള്‍ അച്ചടിക്കാണ് ഏറെ ഗുണകരം.

മിക്ക ഇ-മെയില്‍ ആപ്ലിക്കേഷനുകളിലും സ്‌ക്രീനിനനുയോജ്യമായ ഫോണ്ടുകളാണ് ഡീഫോള്‍ട്ടായി ഉപയോഗിച്ചിട്ടുണ്ടാകുക. കഴിയുന്നതും ഈ ഫോണ്ടുകള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കുക. കൂടാതെ ഫോണ്ടിന്റെ വലിപ്പം അനാവശ്യമായി വലുതാക്കുകയും ചെറുതാക്കുകയോ ചെയ്യുന്നതും സന്ദേശത്തിന്റെ വായനയെ ബാധിക്കും. 12 പോയിന്റ് ആണ് സാധാരണഗതിയില്‍ ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഫോണ്ട് സൈസ്.


നിറം
ഇ-മെയില്‍ സന്ദേശങ്ങള്‍ നിറങ്ങള്‍ കുത്തിനിറച്ച് തയ്യാറാക്കരുത്. പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്ന സന്ദേശത്തിലെ ചില ഭാഗം കടുപ്പിച്ചെഴുതുകയോ ഏതെങ്കിലും ഒരു നിറം നല്‍കുകയോ ചെയ്യുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ കോണ്‍ട്രാസ്റ്റിംഗ് നിറങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ലൈറ്റ് ബാക്ക്ഗ്രൗണ്ടില്‍ ഡാര്‍ക്ക് നിറത്തിലുള്ള ഫോണ്ട് ആണ് എപ്പോഴും കൂടുതല്‍ അനുയോജ്യം.

വാള്‍പേപ്പര്‍
ഇ-മെയില്‍ സന്ദേശത്തിന് വോള്‍പേപ്പര്‍ ക്രമീകരിക്കുന്ന രീതി ചിലരെങ്കിലും പിന്തുടരുന്നുണ്ട്. അന്യോന്യം അറിയുന്ന സുഹൃത്തുക്കള്‍ തമ്മിലുള്ള ആശയവിനിമയത്തിന് ഇത്തരം വോള്‍പേപ്പര്‍ ഉപയോഗിക്കുന്നത് കുഴപ്പമുണ്ടാകണമെന്നില്ല. എന്നാല്‍ തീരെ പരിചയമില്ലാത്തവര്‍ക്ക് വോള്‍പേപ്പറുള്ള മെയിലുകള്‍ അയയ്ക്കാതിരിക്കുകയാണ് നല്ലത്. കാരണം നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഡിസൈന്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് അരോചകമായിരിക്കും.

 
വലിയക്ഷരങ്ങള്‍
ഇ-മെയില്‍ സന്ദേശം ടൈപ്പ് ചെയ്യുമ്പോള്‍ ഒരിക്കലും വലിയക്ഷരങ്ങള്‍ മാത്രം ഉപയോഗിക്കരുത്. ഉച്ചത്തില്‍ ആക്രോശിക്കുന്നതിന് തുല്യമാണ് വലിയക്ഷരങ്ങള്‍. കൂടാതെ ഒരു സന്ദേശം പൂര്‍ണമായും വലിയക്ഷരത്തില്‍ എഴുതുന്നത് വായിക്കാനും പ്രയാസമാണ്. നമ്മുടെ പുസ്തകങ്ങളും പത്രങ്ങളുമൊന്നും പൂര്‍ണമായും വലിയക്ഷരത്തില്‍ തയ്യാറാക്കുന്നില്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.


ഇമോട്ടിക്കോണുകള്‍
സന്ദേശങ്ങളില്‍ നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള സംവിധാനമാണ് ഇമോട്ടിക്കോണുകള്‍. ചിരി, ദേഷ്യം തുടങ്ങിയവയ്‌ക്കെല്ലാം ഇത്തരത്തിലുള്ള ഇമോട്ടിക്കോണുകള്‍ ലഭ്യമാണ്. സാധാരണഗതിയില്‍ ഒരു ഹാസ്യം പറയുകയോ മറ്റോ ചെയ്താല്‍ :) എന്ന ഇമോട്ടിക്കോണ്‍ ഉപയോഗിക്കും. സന്തോഷമില്ലാത്തവയവസരത്തിലോ അല്ലെങ്കില്‍ സന്ദേശത്തില്‍ ദുഃഖകരമായ എന്തെങ്കിലും സംഭവം പറയുമ്പോഴോ L എന്ന ഇമോട്ടിക്കോണ്‍ ഉപയോഗിക്കുന്നു.ഇങ്ങനെ ഒട്ടേറെ ഇമോട്ടിക്കോണുകള്‍ ലഭ്യമാണെങ്കിലും ഇ-മെയില്‍ സന്ദേശത്തില്‍ ഇവയുടെ അമിതോപയോഗം അഭിലഷണീയമല്ല. ചിലപ്പോള്‍ നിങ്ങളുടെ ഉദ്ദേശ്യം തിരിച്ചടിക്കാനും ഇത് കാരണമായേക്കും. ഇമോട്ടിക്കോണ്‍ ധാരാളമായി ഉപയോഗിക്കുന്നത് ചാറ്റിംഗിനിടയിലാണ് എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കുക.


വ്യാകരണം
ഔപചാരികമായ ഒരു ഇ-മെയില്‍ സന്ദേശമാണ് നിങ്ങള്‍ അയയ്ക്കുന്നതെങ്കില്‍ അവയിലെ വ്യാകരണം വളരെ ശരിയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അനൗപചാരിക സന്ദേശങ്ങളില്‍ വ്യാകരണം അത്രതന്നെ മുറുകെ പിടിക്കണം എന്നില്ല. എങ്കിലും വളരെ മോശമായ രീതിയില്‍ വ്യാകരണപ്പിശകുള്ള സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന് നിങ്ങളെക്കുറിച്ചുള്ള മതിപ്പ് കുറയ്ക്കാന്‍ കാരണമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.


അക്ഷരത്തെറ്റ്
ഇ-മെയില്‍ സന്ദേശങ്ങളില്‍ ഒരിക്കലും അനുവദനീയമല്ലാത്ത ഒരു കാര്യമാണ് അക്ഷരത്തെറ്റ്. ഏതെങ്കിലും വാക്കുകളുടെ ചുരുക്കെഴുത്തുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അക്ഷരത്തെറ്റും ചുരുക്കരൂപവും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. അക്ഷരത്തെറ്റുള്ള ഒരു സന്ദേശം ലഭിച്ചുകഴിഞ്ഞാല്‍ സ്വീകര്‍ത്താവ് നിങ്ങളുടെ ബുദ്ധിശക്തിയെയും വിദ്യാഭ്യാസയോഗ്യതയെയും ഒറ്റയടിക്ക് അളന്നുകഴിയും. പിന്നീടുള്ള ആശയവിനിമയത്തിലെല്ലാം അര്‍ഹിക്കുന്ന പരിഗണന നിങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ വരെ ഇത് കാരണമായേക്കാം.


ചുരുക്കെഴുത്തുകള്‍
ഇ-മെയില്‍ സന്ദേശങ്ങളില്‍ ചുരുക്കെഴുത്തുകള്‍ ധാരാളമായി ഉപയോഗിക്കപ്പെടാറുണ്ട്. ഉദാഹരണം FYI. For Your Information എന്നതിന്റെ ചുരുക്കരൂപമാണിത്. മറ്റു ചിലതുകൂടി നോക്കാം. ttfn (ta-ta for now), ttyl (talk to you later), b4 (before).

ഇത്തരത്തിലുള്ള ചുരുക്കെഴുത്തുകള്‍ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക. ചുരുക്കെഴുത്തിന്റെ ഉപയോഗം സ്വീകര്‍ത്താവിന് അവയെക്കുറിച്ചുള്ള അറിവിനെക്കൂടി അറിഞ്ഞുവേണം ഉപയോഗിക്കാന്‍. സ്വീകര്‍ത്താവിന് അവയുടെ പൂര്‍ണരൂപം അറിയില്ലെങ്കില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ചുരുക്കെഴുത്തുകള്‍ തിരിച്ചടിക്കുമെന്ന് തീര്‍ച്ച.



ചുരുക്കത്തില്‍ സുപ്രധാന ഇ-മെയില്‍ സന്ദേശങ്ങള്‍ തയ്യാറാക്കുമ്പോഴെല്ലാം ഒരു പൊടിപ്പും തൊങ്ങലുമില്ലാതെ സാധാരണരീതിയിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുന്നതാണ് നല്ലത്. വ്യാകരണവും സ്‌പെല്ലിംഗും എപ്പോഴും ശരിയാക്കാനും ശ്രദ്ധിക്കുക. കൂടാതെ ഇ-മെയിലും ചാറ്റിംഗും രണ്ടാണെന്ന ബോധം എപ്പോഴുമുണ്ടായിരിക്കുകയും വേണം.

2011 ഫെബ്രുവരി 25, വെള്ളിയാഴ്‌ച

Translation of English Proverbs in Malayalam...


Empty vessels make the most noise
എംടി വാസുദേവന്‍ നായരുടെ കപ്പലാണ് ഏറ്റവുമധികം ശബ്ദമുണ്ടാക്കുന്നത്...

The sins of the fathers will be visited upon the children
തെറ്റുകാരായ പള്ളീലച്ചന്‍മാര്‍ ഒരിക്കല്‍ സ്വന്തം മക്കളെ കാണാന്‍ വരും...

When poverty comes in the door, love flies out the window
പാവപ്പെട്ടവന്‍ വൈകുന്നേരം വീടിന്‍റെ വാതില്‍ക്കലെത്തുമ്പോള്‍ ഭാര്യയുടെ കാമുകന്‍ ജനലിലൂടെ ഓടി രക്ഷപെടും...

Do unto others as you would others do unto you
താനാരാണെന്നു തനിക്കറിയില്ലെങ്കില്‍ താനെന്നോടു ചോദിക്ക് താനാരാണെന്ന്...

A man is as old as he feels
ഫീലടിക്കുന്നതനുസരിച്ച് പുരുഷന് പ്രായമാവും...

An ounce of discretion is worth a pound of wit
പൗണ്ട് വിറ്റ് ഒരു ഔണ്‍സെങ്കിലും അടിക്കുന്നവന്‍ തുലഞ്ഞുപോകും...

Faint heart never won fair lady
പെയിന്‍റടിച്ചു നടക്കുന്ന പെണ്ണു വണ്ണം വയ്‍ക്കില്ല...

A penny saved is a penny gained
ഒരു പെണ്ണിനെ സേവിക്കുക എന്നു വച്ചാല്‍ അവളെ വളയ്‍ക്കുക എന്നു തന്നെയാണ്...

It’s never too late to mend
നീയൊന്നും മെന്‍റലാവാന്‍ ഇനി വല്യ താമസമില്ല...

It’s no use crying over spilt milk
കരഞ്ഞുകൊണ്ട് കറന്ന പാല്‍ ഉപയോഗശൂന്യമാണ്...

Rome was not built in a day
ഒരു ദിവസം വിചാരിച്ചാലൊന്നും റോമിനിട്ടു പണി കൊടുക്കാനൊക്കത്തില്ല...

Spare the rod and spoil the child
റോഡ് ഒഴിഞ്ഞു കിടക്കുമ്പോള്‍ പിള്ളേരു വഷളായിപ്പോവും...

To err is human, to forgive divine
മനുഷ്യന്‍ എറിയുന്നു, ദൈവം തിരിച്ചെറിയുന്നു..

Absence makes the heart grow fonder
ആബ്സന്‍റാകുന്നവന് ഹൃദയമുണ്ടെങ്കില്‍ വലിയ ഫോണ്ടിലേ എഴുതൂ...

Don’t make a mountain out of a molehill
മോളെ കുന്നിനു മുകളിലിരുത്തിയിട്ട് മല കയറാന്‍ പോകരുത്...

Experience is the best teacher
കൂടുതല്‍ എക്സ്പീരിയന്‍സുള്ളവരാണ് നല്ല അധ്യാപകരാകുന്നത്...

Make hay while the sun shines
വൈക്കോല്‍ കച്ചവടക്കാരുടെ മക്കള്‍ക്കെല്ലാം ഷൈന്‍ എന്ന പേരാണുള്ളത്...

There are two sides to every question
എല്ലാ ചോദ്യവും രണ്ടു സൈഡിലുമുള്ളവരോടും ചോദിക്കണം...

We never miss the water till the well runs dry
മിസ് കുളിച്ചു തോര്‍ത്തുന്നത് കാണാന്‍ കിട്ടുന്ന അവസരം നമ്മള്‍ പാഴാക്കരുത്...

A watched pot never boils
പാത്രത്തില്‍ വാച്ച് ഉണ്ടെങ്കില്‍ വെള്ളം ഒരിക്കലും തിളയ്‍ക്കുകയില്ല...

Worship the ground somebody walks on
യുദ്ധക്കപ്പല്‍ പാര്‍ക്ക് ചെയ്യുന്ന ഗ്രൗണ്ടിലൂടെ ആരോ നടന്നുപോയി...

Two’s company, three’s a crowd
രണ്ടുപേരുടെ കമ്പനിയാണെങ്കില്‍ എപ്പോഴും തിരക്കായിരിക്കും...

A miss is as good as a mile
ഒരു മിസ്സ് മയില്‍പേടയെപ്പോലെ സുന്ദരിയായിരുന്നു...

Be on the safe side
സേഫ് വച്ചിരിക്കുന്നിടത്തേ കിടന്നുറങ്ങാവൂ...

Beauty is in the eye of the beholder
ഷെയര്‍ഹോള്‍ഡര്‍മാരുടെ സൗന്ദര്യം അവരുടെ കണ്ണുകളിലാണ്...

Buy a pig in a poke
പന്നിയെ വാങ്ങുന്നവന്‍റെ കാര്യം പോക്കാണ്...

Children should be seen and not heard
പിള്ളേരെ പറ്റി നമ്മള്‍ കേള്‍ക്കുന്നതൊന്നുമല്ല കാണുന്നത്...

A chicken and egg question
ഒരു മുട്ടയും കോഴിയെ ചോദ്യം ചെയ്യില്ല...

A hungry man is an angry man
ഹംഗറിക്കാര്‍ പൊതുവേ ദേഷ്യക്കാരാണ്...

2011 ഫെബ്രുവരി 17, വ്യാഴാഴ്‌ച

ബയോഡാറ്റ എങ്ങനെ തയ്യാറാക്കാം:-


ഒരു നല്ല കമ്പനിയില്‍ ജോലി ചെയ്യുവാന്‍ അഗ്രഹിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. ജോലി അന്വേഷിക്കുക എന്ന ഭാരിച്ച ജോലിയുടെ ഒന്നാം ഘട്ടം ആരംഭിക്കുന്നത്, ഒരു നല്ല ബയോഡാറ്റ തയ്യറാക്കുന്നതോടെയാണ്. ജോലിയുള്ളവരും ഇടക്കിടെ ബയോഡാറ്റയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുക. കൂടുതല്‍ വിവരങ്ങള്‍ എഴുതി ചേര്‍ക്കുക.

ബയോഡാറ്റ എങ്ങിനെയായിരിക്കണം?

വൈവിദ്യമാര്‍ന്ന ഫോര്‍മേറ്റുകള്‍, വ്യത്യസ്തങ്ങളായ വിവരങ്ങള്‍, എന്തോക്കെ എഴുതണം, എഴുതരുത് എന്നീ നൂലമാലകള്‍ എന്നിവ ഒരോരുത്തരുടെയും ഇഷ്ടം. പക്ഷെ, നമ്മുടെ വ്യക്തിവിവരങ്ങളും, അക്കാഡമിക്ക്, ടെക്നിക്കല്‍ വിവരങ്ങളും, കഴിവതും ആദ്യ പേജില്‍ ഒതുക്കുക. പിന്നിട്, പ്രവര്‍ത്തിപരിചയം, ഇപ്പോഴുള്ള ജോലിമുതല്‍, പിന്നിലേക്ക് എന്ന രീതിയില്‍ (Descending order) എഴുതുക.

ഒരോ ജോലിയുടെയും വിവരണവും, സ്ഥാപനത്തിന്റെ പേരും, ജോലി ചെയ്ത കാലയളവും എഴുതുവാന്‍ ശ്രമിക്കുക.

ചിലരുടെ ബയോഡാറ്റയില്‍ പാസ്‌പോര്‍ട്ട് നമ്പര്‍, മതം മുതലായ ഒരാവശ്യവുമില്ലാത്ത വിവരങ്ങള്‍ ചേര്‍ത്തിരിക്കും, അത് ഒഴിവാക്കുക.

വിവിധഭാഷകള്‍ കൈകാര്യം ചെയ്യുവാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, അത് എഴുതുന്നത്, വളരെ നല്ലതാണ്.

എറ്റവും പ്രധാനപ്പെട്ട മറ്റോരു സം‌ഗതി, ജോലിക്കുള്ള അപേക്ഷയുടെ കൂടെ നിങ്ങള്‍ അയക്കുക കത്താണ്. ചിലര്‍, നിനക്ക് വേണമെങ്കില്‍ എന്നെ എടുത്തോ എന്ന മട്ടില്‍, please find my CV; i am enclosing my bio data എന്നിത്യാധി പൌരുഷമുള്ള വാക്കുകള്‍ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.

ആമുഖ കത്തില്‍, എന്ത് ജോലിക്കാണ് അപേക്ഷിക്കുന്നതെന്നും, നിങ്ങള്‍ക്ക് എത്രവര്‍ഷത്തെ പരിചയമുണ്ടെന്നും, കഴിയുമെങ്കില്‍ ദയവായി ഒരു കൂടിക്കാഴ്ച അനുവദിക്കണമെന്നും എഴുതുക. മാത്രമല്ല, ആര്‍ക്കാണോ അപേക്ഷ അയക്കുന്നത് അയാളുടെ പേരും ജോലിയും കമ്പനിയുടെ പേരും, തിയതിയും, അവസാനം നിങ്ങളുടെ പേരും, അഡ്രസും, ഫോണ്‍ നമ്പരും എഴുതുക.

ഡിജിറ്റല്‍ യുഗത്തില്‍, എറ്റവും നല്ലത്, നിങ്ങളുടെ ബയോഡാറ്റ പിഡി‌എഫ് ഫയലിലോ, അല്ലെങ്കില്‍ വേഡ് ഫയലിലോ തയ്യാറാക്കുന്നതാണ്.

നിങ്ങള്‍ക്ക് ഒരുപരിചയവുമില്ലാത്ത ഒരാളുടെ മുന്നിലേക്കാണ്, ബയോഡാറ്റ അയക്കുന്നതെന്ന ബോധം, ഒരോ ബയോഡാറ്റ തയ്യാറാക്കുമ്പോഴും നിങ്ങള്‍ക്കുണ്ടാവണം.

2011 ഫെബ്രുവരി 16, ബുധനാഴ്‌ച

മുറ്റത്തെ നന്മ മരം...
മനസ്സിനു മറയില്ല...
സ്നേഹത്തിനതിരില്ല....
ഇനി നമ്മള്‍ പിരിയില്ല...
വീ ആര്‍ ഫ്രണ്ട്സ്...

പുസ്തക താളുകളില്‍
അക്ഷര താളുകളില്‍
ഒന്നായി തുറന്നീടും
വീ ആര്‍ ഫ്രണ്ട്സ്...

ദുഖങ്ങളില്‍ കൂടെ നില്‍ക്കാം...
സ്വര്‍ഗങ്ങളെ സ്വന്തമാക്കാം...
ഓ മൈ ഫ്രണ്ട്...
നിന്‍ കണ്ണുകളില്‍ ഞാന്‍ കാണുന്നെന്റെ മുഖം...
ഓ മൈ ഫ്രണ്ട്...
നിന്‍ വാക്കുകളില്‍ ഞാന്‍ കേള്‍ക്കുന്നെന്റെ സ്വരം...
ഓ...ഓ....ഓ.....

സൌഹ്രദങ്ങള്‍ പങ്കു വച്ച്...
ഹൃദയ വാതില്‍ നാം തുറന്നു...
പതിയെ നമ്മള്‍...
തമ്മിലെതോ പുതിയ ഭാവം...
കണ്ടറിഞ്ഞേ...

ഒരു കാണാ നൂലില്‍ ദൈവം കൊര്‍ത്തു നമ്മെ....
എന്നും ഒന്നായി ഒന്നായി ചെര്‍ന്നിരിക്കാന്‍...
ദൂരെ ആകാശ തണലില്‍ തനിച്ചിരിക്കാം...
ദുഖങ്ങളില്‍ കൂടെ നില്‍ക്കാം...
സ്വര്‍ഗ്ഗങ്ങളെ സ്വന്തമാക്കാന്‍...
ഓ മൈ ഫ്രണ്ട്....
നിന്‍ കണ്ണുകളില്‍ ഞാന്‍ കാണുന്നെന്റെ മുഖം...
ഓ മൈ ഫ്രണ്ട്...
നിന്‍ വാക്കുകളില്‍ ഞാന്‍ കേള്‍ക്കുന്നെന്റെ സ്വരം...
ഓ...ഓ....ഓ....
.
.
.
.
.

എന്‍റെ എല്ലാ നല്ല കൂട്ടുകാരോടും...

വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്...
എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍...
വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടി വന്നവര്‍...
ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്‍ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്‍...
പിന്നെയും വന്നു പുതിയ കൂട്ടുകാര്‍...
തിരക്കിനിടയില്‍ സംസാരിക്കാന്‍ കഴിയാതെയും,
വിളിക്കാന്‍ ശ്രമിക്കാതെയും അകന്നുപോയവര്‍...
ഇലകള്‍ പൊഴിയും പോലെ...
ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ.......
കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ
സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു...
നിങ്ങളുടെ സ്വന്തം...
ശ്രീരാഗ് എസ്

2011 ഫെബ്രുവരി 14, തിങ്കളാഴ്‌ച

നീയെവിടെ...

ഋതുഭേദങ്ങൾക്കിടയിലെന്നൊ
കാലം വരച്ചിട്ട നിറകൂട്ടുകളിൽ
മാനം നോക്കി നടന്ന ഞാൻ
നിന്നെ കണ്ടതെന്നായിരുന്നു...

ശിശിരത്തിന്റെ തണുപ്പും
വസന്തം വിരിയിച്ച പൂക്കളും
ഗ്രീശ്മോഷ്ണവും ഒരുമിച്ചാവാഹിച്ച
ആ കണ്ണുകൾ ,ആ വശ്യത
എന്നായിരുന്നു ഞാൻ കണ്ടത്...

ആ ചുണ്ടിനൊന്നു മുത്താതെ
മാറിലൊന്നു നോക്കാതെ
വിരലൊന്നനക്കാതെ എന്നെ
ഇരുത്തിയ ആ കണ്ണുകളെവിടെ...

മൂടൽ മഞു പോലെ വന്ന്,
മുന്നിൽ വിശ്വ സൌന്ദര്യമായി
ഒടുവിൽ ഒരു ചെറു വെയിലിൽ
മഞുപോലുരുകി എവിടെയാണു
നീ നിലം പതിച്ച് നഷ്ടമായത്..

മഞു പെയ്യുന്ന ഈ രാത്രിയിൽ
എനിയ്ക്കിനിയും സമയമില്ല
എന്നെത്തെയും പോലെ ഞാനിന്നും
മൂകമായ് തിരിച്ച് പോകട്ടേ...

പാതി കത്തിയ കരിഞ പന്തം
അറിയാതെ , തട്ടി വീഴാതെ
എള്ളിൻ പൂവും നവ ധാന്യങ്ങളും
മുളച്ച ഈ മണൽ കൂനയിളക്കാതെ
മെല്ലെയീ തെങ്ങിൻ പൂക്കല ഇളക്കിയ
കഴിയിലൂടെ തന്നെ എനിയ്ക്ക്
താഴൊട്ടൂർന്നിറങ്ങണം, അവിടെ
നിന്നെ കാത്തിരിക്കാൻ എനിക്കെന്റെ
തണുത്ത് മരവിച്ച ശരീരവും, കൂട്ടിനായി
നിന്റെ പ്രകാശം പരത്തിയ കണ്ണീലേക്ക്
നോക്കി ഇരുട്ടിലായ എന്റെ കണ്ണൂകളും
അടഞിരിപ്പുണ്ട്... നിന്നെയും കാത്ത്...
© മുരളീധരന്‍ സാര്‍...

2011 ഫെബ്രുവരി 1, ചൊവ്വാഴ്ച

കാമുകര്‍ അറിയേണ്ടത്:-
 
പ്രണയത്തെ അതിന്‍റെ മുഴുവന്‍ സൌന്ദര്യത്തോടെയും നിലനിര്‍ത്താന്‍  കാമുകന്‍‌മാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍...

ചെയ്യേണ്ടത്
...
1. ഉപദേശങ്ങള്‍ നല്‍കാന്‍ ശ്രമിക്കാത്ത നല്ല ഒരു ശ്രോതാ‍വാവുക.
2. പ്രണയിനിയെ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.
3. തുല്യനിലയില്‍ കാമുകിയെ കാണുക.
4. വൈകാരികമായ നിമിഷങ്ങളില്‍ ഒപ്പം നിന്ന് പിന്തുണയ്ക്കുക. ഉപദേശങ്ങളല്ല മനസിലാക്കപ്പെടാനാണ് അവളാഗ്രഹിക്കുക.
5. അവള്‍ നിങ്ങളുടെ പ്രണയത്തെ അംഗീകരിച്ചാലും പ്രണയസല്ലാപങ്ങള്‍ തുടരുക.
6. ചെറിയ കാര്യങ്ങള്‍ക്കും പ്രധാന്യം നല്‍കുക, ഇടയ്ക്ക് പ്രണയിനിയെ വിളിച്ച് മധുരതരമായ വാക്കുകളാല്‍ സ്നേഹം പങ്കുവെയ്ക്കുക.
7. കാമുകിക്ക് നല്‍കിയ വാക്കുകള്‍ പാലിക്കുക.
8. അവളുടെ സ്വപ്നങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും പ്രജോനമേകുക.
9. അവളുടെ ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പെരുമാറുക.
10. പ്രണയനിയെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ നിങ്ങളുടെ ഭാഗത്തു നിന്നുണ്ടായാല്‍ ക്ഷമ പറയുക...

അരുതാത്തത്
...

1.
പ്രണയിനിയുടെ രൂപത്തെ വിമര്‍ശിക്കുക.
2. 
പിറന്നാള്‍ പോലുള്ള പ്രത്യേക ദിവസങ്ങള്‍ മറക്കുക.
3. മനസ്സ് അസ്വസ്ഥമാണെങ്കിലും അവളെ ശ്രദ്ധിക്കുന്നതായി വരുത്തുക.
4. കാര്യങ്ങള്‍ ക്ഷമയോടെ മനസിലാക്കാതെ പരുഷമായി സംസാരിക്കുക.
5. 
ദേഷ്യത്തോടെ അവളെ പ്രണയകേളികളിലേക്ക് നയിക്കുക.
6. പിതാവിനു സമാനമായ രീതിയില്‍ ആജ്ഞാസ്വരത്തില്‍ സംസാരിക്കുക.
7. കാമുകി പറഞ്ഞ ഓരോ വാക്കിന്‍റേയും അര്‍ത്ഥം കണ്ടെത്തി കുറ്റപ്പെടുത്താന്‍ ശ്രമിക്കുക.
8. സ്നേഹത്തിനും വിശ്വാസത്തിനും ഉപരിയായി അസൂയ മനസില്‍ വളരുക.
9. പ്രണയിനിയുടെ സ്വകാര്യതയില്‍ കടന്നുകയറാന്‍ ശ്രമിക്കുക.
10.
അവള്‍ മനസിലാക്കപ്പെടാന്‍ ആഗ്രഹിക്കുമ്പോള്‍ ഉപദേശങ്ങള്‍ക്കൊണ്ട് മൂടാന്‍ ശ്രമിക്കുക.
 
സ്ത്രീയുടേയും പുരുഷന്‍റേയും സംഭാഷണ ശൈലികള്‍, ആവശ്യങ്ങള്‍, ആഗ്രഹങ്ങള്‍ എല്ലാം വ്യത്യസ്തമായിരിക്കും. ഈ വ്യത്യസ്തതകള്‍ ബന്ധങ്ങളിലും പ്രകടമായിരിക്കും. അതിനാല്‍ ഇത് മനസിലാക്കി പെരുമാറാന്‍ കഴിഞ്ഞാല്‍ നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിജയിക്കാനാവും...
© nithin...